രോഗബാധ പൊതുവില്‍ നിയന്ത്രണത്തില്‍ വന്നെങ്കിലും യാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് ഒരു മാസം കൂടി അനുമതി നല്‍കില്ല. യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. വാണിജ്യ യാത്രാ വിമാനങ്ങള്‍ക്കാണ് ഈ വിലക്ക് ബാധകം. ചരക്കുവിമാനങ്ങള്‍ക്കും, യാത്രാ ബബ്ള് നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇത് ബാധകമല്ല.