അന്താരാഷ്ട്ര യാത്രക്ക് പുതിയ പ്രോട്ടോകോളുമായി ദുബായ്. ദുബായിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധന വേണം. പിസിആര്‍ ഫലത്തിന്റെ കാലാവധി 72 മണിക്കൂറായി കുറച്ചു.
കാനഡക്കു പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് മുഖ്യ പൊതുജനാരോഗ്യ ഉദ്യോഗസ്ഥ തേരേസ ടാം അഭ്യര്‍ഥിച്ചു. പ്രായമേറിയവരോടും ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ ചികിത്സകള്‍ തുടരുന്നവരോടുമാണ് പ്രത്യേകം ഇക്കാര്യം നിര്‍ദേശിക്കുന്നത്. കാനഡയിലേക്കുള്ള രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസ് നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി മാര്‍ക് ഗാര്‍ന്യൂ പറഞ്ഞു.