പ്രവാസികള്‍ക്കായി പുതിയ നിക്ഷേപ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്ന തുകക്ക് നിശ്ചിത ലാഭവിഹിതം നല്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡും കിഫ്ബിയും സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്.