ഈ വര്‍ഷം രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ നിന്ന് 132000വിദേശ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് മടങ്ങിയത്. 2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. എന്നാല്‍ രണ്ടര വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ സൗദി വിട്ടത്.