Currency

സൗദിയില്‍ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവ്

സ്വന്തം ലേഖകന്‍Monday, September 23, 2019 3:16 pm

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിക്സ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ നിന്ന് 132000വിദേശ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് മടങ്ങിയത്.

2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. എന്നാല്‍ രണ്ടര വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ സൗദി വിട്ടത്. 2017 ആദ്യം മുതല്‍ ഈ വര്‍ഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസ കാലത്തു സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണ്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം മൂലമാണ് നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ട് രാജ്യം വിടേണ്ടിവന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x