വീല്‍ചെയര്‍ അടക്കമുള്ളവ സൗകര്യപ്രദമായി കയറ്റാനും വൈകല്യമുള്ളവര്‍ക്ക് തടസ്സമൊന്നുമില്ലാതെ ഇരിക്കാനുമുള്ള സൗകര്യങ്ങള്‍ ഈ വാഹനത്തിലുണ്ട്്. സീറ്റുകള്‍ അടക്കമുള്ള ഇത്തരം സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കിയതാണ് വാഹനത്തിന്റെ ഉള്‍ഭാഗം. വ്യത്യസ്ത സീറ്റുകളുള്ള രണ്ട് തരത്തിലുള്ള വാഹനങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ വീല്‍ചെയറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.