അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്കീമുകളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കു മുന്‍ഗണന നല്‍കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണി പരിശീലനം നല്കി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും. ഈ ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിക്കുന്നു.