ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലെത്തുക. ഇരുപത്തി ഒന്നാം തീയതി മുംബൈയില്‍ നിന്ന് 300 ഹാജിമാരുമായി വരുന്ന വിമാനത്തോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് പൂര്‍ണമാകും. എഴുപതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാരാണ് ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുക.
മുന്നൂറ് തീര്‍ഥാടകരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആദ്യമായാണ് മദീനയിലേക്ക് മലയാളി ഹാജിമാരെത്തുന്നത്. എട്ടു ദിനം മദീനയില്‍ തങ്ങിയ ശേഷം ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് പുറപ്പെടും.