Currency

ഹജ്ജിനെത്തുന്ന മലയാളികളുടെ അവസാന സംഘം 19ന് മദീനയിലെത്തും

സ്വന്തം ലേഖകന്‍Friday, July 19, 2019 12:09 pm

മക്ക: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന മലയാളികളുടെ അവസാന സംഘം ഇന്ന് മദീനയിലെത്തും. ഇരുപത്തിയെട്ടാം തീയതിയാണ് മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് തിരിക്കുക. ഹാജിമാരുടെ ഒഴുക്ക് വര്‍ധിച്ചതോടെ സജീവമാണ് മക്ക മദീനാ നഗരികള്‍.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലെത്തുക. ഇരുപത്തി ഒന്നാം തീയതി മുംബൈയില്‍ നിന്ന് 300 ഹാജിമാരുമായി വരുന്ന വിമാനത്തോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് പൂര്‍ണമാകും. എഴുപതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാരാണ് ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുക.

എട്ടു ദിന മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകരെല്ലാം മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നുണ്ട്. പ്രായമേറിയവരാണ് ഹാജിമാരില്‍ ഭൂരിഭാഗവും. സഹായത്തിന് ഹജ്ജ് മിഷനൊപ്പം വളണ്ടിയര്‍മാരും സജ്ജമാണ്. മദീനയില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘം മുപ്പതിന് മുമ്പായി മക്കയിലെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x