കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന് ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും തരത്തില്‍ സംഭവിച്ച വിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.