ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ നിന്ന് ബു സമ്രയിലേക്ക് ഇടത്തേയ്ക്കുള്ള ഇരട്ടപ്പാത മൂന്നുവരിയാക്കും. അല്‍ സിദര്‍ സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്കുള്ള പാതയുടെ എണ്ണവും വര്‍ധിപ്പിക്കും. കൂടാതെ അല്‍ വാബ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള ബു സമ്രയില്‍ നിന്നുള്ള ഇടത്തേക്കും നേരെയുമുള്ള പാതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതോടെ യാത്രാ സമയം 40 ശതമാനം കുറയും.