രാജ്യാന്തര മാധ്യമസ്ഥാപനങ്ങളെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ സ്വതന്ത്ര മാധ്യമ മേഖല(മീഡിയ സിറ്റി) രൂപീകരിക്കാനുള്ള നിയമത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി. 2019ലെ 13ാം നമ്പര്‍ നിയമം എന്നാണ് ഇത് അറിയപ്പെടുക. അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് മാധ്യമ നഗരം.