Currency

ആരോഗ്യ മന്ത്രാലയത്തില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കും; മലയാളികള്‍ക്ക് തിരിച്ചടി

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജോലിക്ക് യോഗ്യതയും കാര്യക്ഷമതയും താല്‍പര്യവുമുള്ളവര്‍ ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയ്ന്‍മെന്റ്‌സ് ആന്‍ഡ് മൊബിലിറ്റി വിഭാഗത്തില്‍ വ്യക്തിപരമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Top
x