ഖത്തറിലെ ഏറ്റവും പഴക്കംചെന്ന ഇന്ത്യന്‍ സ്‌കൂളുകളിലൊന്നായ അബൂഹമൂറിലെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഈ അധ്യായനവര്‍ഷം കൂടി മാത്രമേ സ്‌കൂള്‍ പ്രവര്‍ത്തിക്കൂവെന്നും കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂളില്‍നിന്ന് രക്ഷിതാക്കള്‍ക്ക് വ്യാഴാഴ്ച വൈകീട്ടോടെ അറിയിപ്പ് ലഭിച്ചു. തീരുമാനത്തില്‍ മാറ്റമുണ്ടെങ്കില്‍ അതത് സയമത്ത് രക്ഷിതാക്കളെ അറിയിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.