കഴിഞ്ഞ കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ഒരാഴ്ചയില്‍ 12,000 സീറ്റുകളായിരുന്നു അനുവദിച്ചിരുന്നത്. 2007 മുതല്‍ നിലനില്‍ക്കുന്ന ഈ കരാറില്‍ മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് അംബാസഡര്‍ ജാസിം അല്‍ നാജിം പ്രധാനമായും ഹര്‍ദീപ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ നയതന്ത്രബന്ധത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി എല്ലാവിധ മേഖലകളിലും പരസ്പര സഹകരണം അത്യാവശ്യമാണെന്നു ഹര്‍ദീപ് സിങ് വ്യക്തമാക്കി.