സ്കൂള്‍ ബസുകളിലെ ‘സ്റ്റോപ് സിഗ്നല്‍’ അവഗണിച്ചതിന് അബൂദബിയില്‍ 3646 ഡ്രൈവര്‍മാര്‍ക്ക് പിഴ. 2018-19 സ്കൂള്‍ അക്കാദമിക വര്‍ഷത്തിലാണ് ഇത്രയും പേര്‍ക്ക് പിഴ വിധിച്ചത്. വിദ്യാര്‍ഥികളെ ഇറക്കുമ്പോള്‍ സ്കൂള്‍ ബസുകളില്‍ തെളിയുന്ന ‘സ്റ്റോപ് സിഗ്നല്‍’ പരിഗണിച്ച് നിശ്ചിത അകലത്തില്‍ നിര്‍ത്താതിരിക്കുകയോ ബസിനെ മറികടന്നുപോവുകയോ ചെയ്തതിനാണ് പിഴ.