കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി അബുദാബി നഗരസഭ പുതിയ ഓഫിസ് തുറന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ കെട്ടിട ലൈസന്‍സിങ് വിഭാഗത്തെയാണു സമീപിക്കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി പറഞ്ഞു.