
അബുദാബി: കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി അബുദാബി നഗരസഭ പുതിയ ഓഫിസ് തുറന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ കെട്ടിട ലൈസന്‍സിങ് വിഭാഗത്തെയാണു സമീപിക്കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി പറഞ്ഞു.
നിര്‍മാണ മേഖലയിലെയും മറ്റും ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിന്റെ ഭാഗമായാണു തീരുമാനം. എല്ലാത്തരം കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിന് അതിവേഗ ഡിജിറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.