ഒക്ടോബര്‍ 11ന് 40ഉം അടുത്ത വര്‍ഷം 327ഉം ബസുകള്‍ നിരത്തിലിറങ്ങും. ഒക്ടോബര്‍ 15ന് ടോള്‍ ഗേറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യവാഹനം വിട്ട് കൂടുതല്‍ പേര് പൊതുഗതാഗതത്തിലേക്കു ചുവടുമാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷത്തോടെ അബുദാബിയുടെ എല്ലാ മേഖലകളിലേക്കും ബസ് സേവനം ലഭ്യമാകും.