ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേര്‍ക്ക് സ്ഥിരീകരിച്ചു. ഒരാളില്‍ ബ്രസീല്‍ വകഭേദവും സ്ഥിരീകരിച്ചു. ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരും ക്വാറന്റീനിലാണ്. അമഗോള, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് വന്ന നാല് പേരിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്.
കോവിഡിന്റെ പുതിയ വകഭേദം യുഎഇയിലും കണ്ടെത്തി. വിദേശത്തുനിന്നു വന്ന ചിലരിലാണ് ഇത് കണ്ടെത്തിയതെന്നും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മാദി പറഞ്ഞു. ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള (0.3%) രാജ്യങ്ങളിലൊന്നാണ് യുഎഇ.