അബുദാബി: കോവിഡിന്റെ പുതിയ വകഭേദം യുഎഇയിലും കണ്ടെത്തി. വിദേശത്തുനിന്നു വന്ന ചിലരിലാണ് ഇത് കണ്ടെത്തിയതെന്നും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മാദി പറഞ്ഞു. ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള (0.3%) രാജ്യങ്ങളിലൊന്നാണ് യുഎഇ.
ഡിസംബര്‍ 23 മുതല്‍ 29 വരെ 9 ലക്ഷം പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 8,491 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതായത് ഒരു ശതമാനത്തില്‍ താഴെ. എങ്കിലും ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.