ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനേയും ബര്‍വ സിറ്റിയേയും നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയ തുരങ്ക പാത ഗതാഗതത്തിനായി തുറന്നു. മിസൈമിര്‍ ഇന്റര്‍ചേഞ്ചിനും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ വാദി ലുബാറ ഇന്റര്‍ചേഞ്ചിനും മദ്ധ്യേയാണ് പുതിയ പാത. രണ്ടു വരി തുരങ്ക പാതക്ക് 670 മീറ്ററാണ് നീളം. പൊതുമരാമത്ത് വകുപ്പായ അഷ്ഘാലാണ് പുതിയ പാത ഗതാഗതത്തിനു തുറന്നത്.