Currency

ഗതാഗതം സുഗമമാക്കി പുതിയ തുരങ്ക പാത ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Sunday, June 2, 2019 4:11 pm

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനേയും ബര്‍വ സിറ്റിയേയും നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയ തുരങ്ക പാത ഗതാഗതത്തിനായി തുറന്നു. മിസൈമിര്‍ ഇന്റര്‍ചേഞ്ചിനും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ വാദി ലുബാറ ഇന്റര്‍ചേഞ്ചിനും മദ്ധ്യേയാണ് പുതിയ പാത. രണ്ടു വരി തുരങ്ക പാതക്ക് 670 മീറ്ററാണ് നീളം. പൊതുമരാമത്ത് വകുപ്പായ അഷ്ഘാലാണ് പുതിയ പാത ഗതാഗതത്തിനു തുറന്നത്.

ദോഹയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ബര്‍വ സിറ്റി, റിലീജിയസ് കോംപ്ലക്സ് എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ പാത. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ 1115 -ാം സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പാത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x