വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നേഴ്സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ട്യൂഷന് ടീച്ചര്‍ തുടങ്ങിയവയാണ് പുതിയ പ്രൊഫഷനുകള്‍. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ നീക്കം.