മുഴവന്സമയവും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ രാത്രി ജീവനക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത. ആരോഗ്യപരമായ പ്രയാസങ്ങളുള്ളവരെ രാത്രി ജോലിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. രാത്രി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കണമെന്നും, ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സാഹചര്യമാണെങ്കില്‍, പകരം സൗകര്യമേര്‍പ്പെടുത്തുകയോ ആവശ്യമായ അലവന്‍സ് അനുവദിക്കുകയോ വേണമെന്നും വ്യവസ്ഥയുണ്ട്.
രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശ, ആരോഗ്യ സംരക്ഷണത്തിന് പരിഗണന നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ചെയ്യുന്ന ജോലിയാണ് നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കുക. ഇതിനിടയിലുള്ള സമയത്ത് ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ ജോലി ചെയ്യുന്നവരെയും നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കും.