റോഡിന്റെ വശങ്ങളിലേക്ക് വാഹനം തിരിയ്ക്കുമ്പോഴും റോഡിലെ ലേനുകള്‍ മാറുമ്പോഴും ഇന്റിക്കേറ്ററുകള്‍ പ്രകാശിപ്പിക്കാത്തവരില്‍ നിന്ന് 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസിന്റെ അറിയിപ്പ്. യുഎഇ റോഡ് സേഫ്റ്റി വിഭാഗം നടത്തിയ പഠനമനുസരിച്ച് 47 ശതമാനം പേരും ആവശ്യമായ സമയങ്ങളില്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.