വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഇന്ത്യയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലി എന്നിവയ്ക്കാണ് അനുമതി വേണ്ടത്.