Currency

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനത്തിനും അനുമതി വാങ്ങണം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Sunday, March 7, 2021 6:40 pm
passport

ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഇന്ത്യയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലി എന്നിവയ്ക്കാണ് അനുമതി വേണ്ടത്.

ഒസിഐ കാര്‍ഡുടമകള്‍ക്ക് ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത്. വിദേശമിഷന്റെ ഭാഗമായി ഇന്ത്യയില്‍ റിസേര്‍ച്ച്, ഇന്റേണ്‍ഷിപ്പ് എന്നിവ ചെയ്യാനും സംരക്ഷിത, നിയന്ത്രണമേഖലകള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഒസിഐ കാര്‍ഡുടമകള്‍ക്ക് ഇന്ത്യയില്‍ വന്നു പോവുന്നതിനു തടസമില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനനങ്ങള്‍ക്ക് അനുമതി വാങ്ങണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x