യുഎഇയില്‍ രക്ഷിതാക്കളുടെ സ്പോണ്സര്ഷിപ്പിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനോ തൊഴില്‍ കണ്ടെത്താനോ ഒരു വര്‍ഷ കാലാവധിയുള്ള വീസ നല്കുന്നു. തുല്യ കാലയളവിലേക്കു പുതുക്കി നല്‍കുകയും ചെയ്യും. പുതിയ തീരുമാനമനുസരിച്ച് സാധാരണ വീസ പുതുക്കുന്നതുപോലെ എമിഗ്രേഷനിലോ തസ്ഹീല്‍ സെന്ററിലോ ചെന്നു പുതുക്കാനാകും.