സ്വദേശിവത്കരണം ഉയര്‍ന്ന അനുപാതത്തില്‍ നടപ്പിലാക്കുകയും തൊഴില്‍ മന്ത്രാലയ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിസ സേവനമൊരുക്കി തൊഴില്‍ സാമൂഹിക മന്ത്രാലയം. ‘ഖവാ ഇലക്ട്രോണിക് പോര്‍ട്ടല്‍’ വഴിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വേഗത്തില്‍ വിസ ലഭിക്കുന്നതിനുള്ള സേവനം ഒരുക്കിയിരിക്കുന്നത്. വിസകള്‍ നല്‍കുന്നതിന് സമാനമായി സ്വദേശികളുടെ അനുപാതം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.