
ജിദ്ദ: സ്വദേശിവത്കരണം ഉയര്‍ന്ന അനുപാതത്തില്‍ നടപ്പിലാക്കുകയും തൊഴില്‍ മന്ത്രാലയ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിസ സേവനമൊരുക്കി തൊഴില്‍ സാമൂഹിക മന്ത്രാലയം. ‘ഖവാ ഇലക്‌ട്രോണിക് പോര്‍ട്ടല്‍’ വഴിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വേഗത്തില്‍ വിസ ലഭിക്കുന്നതിനുള്ള സേവനം ഒരുക്കിയിരിക്കുന്നത്. വിസകള്‍ നല്‍കുന്നതിന് സമാനമായി സ്വദേശികളുടെ അനുപാതം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശിവത്കരണം കൂട്ടുന്നതിനനുസരിച്ച് തൊഴിലുടമക്ക് മറ്റു വകുപ്പുകളെയൊന്നും ആശ്രയിക്കാതെ ഓണ്‍ലൈന്‍ വഴി നേരിട്ട് വിസ ലഭ്യമാക്കാന്‍ സാധിക്കും. തൊഴില്‍ വിപണിയുടെ ആവശ്യം കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട സേവനം നല്‍കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമായതിനാലും തൊഴിലന്വേഷകര്‍ക്കും നിക്ഷേപകര്‍ക്കും നല്ലൊരു തൊഴില്‍ ചുറ്റുപാടും ഒരുക്കുന്നതിന്റെയും ഭാഗം കൂടിയാണ് പുതിയ സേവനം.
എന്നാല്‍ സേവനം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയിലോ, അതിനു മുകളിലോ ആയിരിക്കണം. ലൈസന്‍സ് കാലാവധിയുള്ളതായിരിക്കണം. വേതന സുരക്ഷ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമായിരിക്കണം തുടങ്ങിയവ നിബന്ധനകളിലുള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.