പാലത്തില്‍ അല്‍ മര്‍ഖിയ മുതല്‍ ദോഹ അല്‍ ഗരാഫ വരെ 12.8 മീറ്റര്‍ നീളവും 21 മീറ്റര്‍ ഉയരവുമുള്ള യുണിഡയറക്ഷണല് പാതയുമുണ്ട്. 4 തട്ടുകളായുള്ള ഇന്റര്‍ചേഞ്ചിന്റെ മൂന്നാമത്തെ തട്ടിലാണ് പാത. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്റര്‍ചേഞ്ചിന്റെ ആദ്യ മേല്‍പാലം ഗതാഗതത്തിന് തുറന്നത്. 820 മീറ്റര്‍ നീളമുള്ള പാത അല്‍ ഹതീം സ്ട്രീറ്റില്‍ നിന്ന് 22 ഫെബ്രുവരി സ്ട്രീറ്റിലേക്കുള്ളതാണ്.