ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര- സെനിക്ക കമ്പനിയും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സീന് ബ്രിട്ടനില്‍ വിതരണാനുമതി. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനില്‍ വാക്സീന്റെ വിതരണം ആരംഭിക്കും. രണ്ടാഴ്ച മുമ്പേ തന്നെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സീന് ബ്രിട്ടനില്‍ വിതരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഓക്സ്ഫെഡ് വാക്സീനും വിതരണം തുടങ്ങുന്നത്.