Currency

ബ്രിട്ടനില്‍ ഓക്‌സ്‌ഫെഡ് വാക്‌സീനും അനുമതി; വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

സ്വന്തം ലേഖകന്‍Friday, January 1, 2021 6:12 pm

ലണ്ടന്‍: ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര- സെനിക്ക കമ്പനിയും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സീന് ബ്രിട്ടനില്‍ വിതരണാനുമതി. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനില്‍ വാക്‌സീന്റെ വിതരണം ആരംഭിക്കും. രണ്ടാഴ്ച മുമ്പേ തന്നെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്‌സീന്‍ ബ്രിട്ടനില്‍ വിതരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഓക്‌സ്‌ഫെഡ് വാക്‌സീനും വിതരണം തുടങ്ങുന്നത്.

രോഗവ്യപനം അതിരൂക്ഷമായ ബ്രിട്ടനില്‍ വാക്‌സീനേഷന്‍ വ്യാപകമാക്കുന്നതോടെ രോഗ വ്യാപനത്തിന് തടയിടാനുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാന്‍ ആവശ്യമായ പത്തുകോടി വാക്‌സീനുള്‍ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ഫൈസര്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള ഓര്‍ഡര്‍ കൂടി ചേര്‍ത്താല്‍ രാജ്യത്തെ മുഴുവന്‍ ആളുകളെയും വാക്‌സിനേഷന് വിധേയരാക്കാന്‍ സാധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ശാസ്ത്രലോകത്തിന് ബ്രിട്ടന്‍ നല്‍കുന്ന വിജയസമ്മാനമാണ് ഓക്‌സ്‌ഫെഡ് വാക്‌സിനെന്നും കഴിവതും വേഗം പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞു.

ഫൈസര്‍ വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ വലരും അടുത്തയാഴ്ച മുതല്‍ രണ്ടാം ഡോസും സ്വീകരിച്ച് പ്രതിരോധശേഷി ആര്‍ജിക്കും. ഇതോടൊപ്പമാണ് ഓക്‌സ്‌ഫെഡ് വാക്‌സിന്റെയും വിതരണം തുടങ്ങുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x