ഈ വര്‍ഷത്തെ ആകെ അനുവദിച്ചിട്ടുള്ള വിസകളുടെ പകുതിയോളം ഫാമിലി സ്ട്രീം വിസകളായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫാമിലി സ്ട്രീം വിസകളില്‍ 90 ശതമാനവും പാര്‍ട്ണര്‍ വിസകളാണ്. ഇതില്‍ തന്നെ, നിലവില്‍ താല്‍ക്കാലിക വിസകളില്‍ ഓസ്ട്രേലിയയില്‍ കഴിയുന്നവര്‍ക്കുള്ള പാര്‍ട്ണര്‍ വിസ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും.