Currency

പാര്‍ട്ണര്‍ വിസയ്ക്ക് ഇംഗ്ലീഷ് പ്രാവീണ്യം: IELTS സ്‌കോര്‍ നിര്‍ബന്ധമല്ല; വിശദാംശങ്ങള്‍ പുറത്തുവിട്ടു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Thursday, October 8, 2020 2:56 pm
visa
Villa-kochi-Kerala

ഓസ്‌ട്രേലിയ: പാര്‍ട്ണര്‍ വിസയിലുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഈ വര്‍ഷത്തെ ആകെ അനുവദിച്ചിട്ടുള്ള വിസകളുടെ പകുതിയോളം ഫാമിലി സ്ട്രീം വിസകളായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫാമിലി സ്ട്രീം വിസകളില്‍ 90 ശതമാനവും പാര്‍ട്ണര്‍ വിസകളാണ്. ഇതില്‍ തന്നെ, നിലവില്‍ താല്‍ക്കാലിക വിസകളില്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്നവര്‍ക്കുള്ള പാര്‍ട്ണര്‍ വിസ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും.

എന്നാല്‍ പാര്‍ട്ണര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരും, അവരെ സ്‌പോണ്‍സര്‍ ചെയ്യുന്നവരും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം എന്ന പുതിയ വ്യവസ്ഥയാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഫംഗ്ഷണല്‍ തലത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം, അഥവാ അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി അലന്‍ ടഡ്ജ് പറഞ്ഞു.

IELTS നാലു ഘടകങ്ങളിലും 4.5 സ്‌കോര്‍ ലഭിക്കുന്നതാണ് ഫംഗ്ഷണല്‍ ഇംഗ്ലീഷ് പ്രാവീണ്യം എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. PTE ആണെങ്കില്‍ നാലു ഘടകങ്ങളിലും സ്‌കോര്‍ 30 വീതം വേണം. IELTS ലോ, PTE ലോ ഈ സ്‌കോര്‍ ഇല്ലാത്തവര്‍, ഇംഗ്ലീഷ് പഠിക്കാന്‍ ന്യായമായ ശ്രമങ്ങള്‍ നടത്തി എന്നു തെളിയിച്ചാലും മതി.

ഭൂരിഭാഗം പാര്‍ട്ണര്‍ വിസ അപേക്ഷകളിലും പെര്‍മനന്റ് വിസ ലഭിക്കും മുമ്പ് രണ്ടു വര്‍ഷത്തെ പ്രൊവിഷണല്‍ വിസയുണ്ടാകും. ഈ പ്രൊവിഷണല്‍ വിസ കാലാവധിയില്‍ AMEP പരിശീലനം പൂര്‍ത്തിയാക്കിയാല്‍ PRന് അപേക്ഷിക്കുമ്പോള്‍ അത് കണക്കിലെടുക്കും.

പുതിയ കുടിയേറ്റക്കാര്‍ക്ക് AMEP പരിശീലം ലഭിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ അടുത്തിടെ എടുത്തുമാറ്റിയിരുന്നു. എത്ര മണിക്കൂര്‍ വേണമെങ്കിലും സൗജന്യ പരിശീലനം ലഭിക്കും എന്നതാണ് പുതിയ വ്യവസ്ഥ.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x