‘മിന’ (മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ കഴിയുന്ന പശ്ചിമേഷ്യയിലെ ആദ്യ നാല് രാഷ്ട്രങ്ങളില്‍ ഒമാനും. ആസ്ട്രേലിയ കേന്ദ്രമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് പ്രസിദ്ധീകരിച്ച ലോക സമാധാന സൂചികയില്‍ ഒമാന്‍ ആഗോളതലത്തില്‍ 69ാം സ്ഥാനമാണുള്ളത്. ആഗോളതലത്തില്‍ മുന്‍ വര്‍ഷത്തെ സൂചികയെ അപേക്ഷിച്ച് ഒമാന്‍ നാല് സ്ഥാനങ്ങള്‍ മുന്നിലെത്തിയിട്ടുണ്ട്.
ജി.സി.സിയിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള സമാധാന സൂചിക പുറത്തുവിട്ട പുതിയ പട്ടികയിലാണ് ഖത്തറിന്റെ നേട്ടം. ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിയൊന്നാം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ മുപ്പത്തിയൊന്നിലെത്തിയത്.