
മസ്‌കത്ത്: ‘മിന’ (മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ കഴിയുന്ന പശ്ചിമേഷ്യയിലെ ആദ്യ നാല് രാഷ്ട്രങ്ങളില്‍ ഒമാനും. ആസ്‌ട്രേലിയ കേന്ദ്രമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പ്രസിദ്ധീകരിച്ച ലോക സമാധാന സൂചികയില്‍ ഒമാന് ആഗോളതലത്തില്‍ 69ാം സ്ഥാനമാണുള്ളത്. ആഗോളതലത്തില്‍ മുന്‍ വര്‍ഷത്തെ സൂചികയെ അപേക്ഷിച്ച് ഒമാന്‍ നാല് സ്ഥാനങ്ങള്‍ മുന്നിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 73ാം സ്ഥാനമായിരുന്നു ഒമാന്. ഈ വര്‍ഷം ഖത്തറാണ് ‘മിന’ മേഖലയില്‍ ഒന്നാമതെത്തിയത്. കുവൈത്ത്, യു.എ.ഇ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2008 മുതല്‍ ഒന്നാം സ്ഥാനത്തുള്ള ഐസ്‌ലന്‍ഡാണ് സൂചികയില്‍ ഇത്തവണയും ഒന്നാമത്.
ന്യൂസിലന്‍ഡ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭൂട്ടാനും ഖത്തറുമാണ് വലിയ മുന്നേറ്റം നടത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.