സൗദിയില്‍ വിദേശികള്‍ക്ക് പ്രീമിയം റസിഡന്റ് പെര്‍മിറ്റായ സ്ഥിരം ഇഖാമ അനുവദിച്ചു തുടങ്ങി. ഇന്ത്യയടക്കം 19 രാജ്യങ്ങളില്‍ നിന്നുള്ള 73 പേര്‍ക്കാണ് ഇഖാമ അനുവദിച്ചത്. പ്രീമിയം ഇഖാമ ലഭിക്കുന്ന വിദേശികള്‍ക്ക് ഇഷ്ടാനുസരണം വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും സാധിക്കും. സൗദിയില്‍ സ്വദേശികള്‍ക്കു തുല്യമായി ബിസിനസ്, നിക്ഷേപ മേഖലകളില്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന ഗ്രീന്‍ കാര്‍ഡിന് തുല്യമായ സ്ഥിരം ഇഖാമയാണ് വിതരണം ചെയ്തു തുടങ്ങിയത്.