ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള് വാങ്ങുന്നത് സംബന്ധിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പുമായി പൊതുജനാരോഗ്യമന്ത്രാലയം. ഫാറ്റ് ബേണിങ്ങുമായി (കൊഴുപ്പ് ഇല്ലാതാക്കല്‍) ബന്ധപ്പെട്ട മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഖത്തര്‍ നിയമവ്യവസ്ഥയുടെ ലംഘനവുമാണിതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.