
ദോഹ: ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പുമായി പൊതുജനാരോഗ്യമന്ത്രാലയം. ഫാറ്റ് ബേണിങ്ങുമായി (കൊഴുപ്പ് ഇല്ലാതാക്കല്‍) ബന്ധപ്പെട്ട മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഖത്തര്‍ നിയമവ്യവസ്ഥയുടെ ലംഘനവുമാണിതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ അനധികൃതമായ കടത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്ര അതോറിറ്റികളുടെ നിരീക്ഷണത്തിലാണ്. ഓണ്‍ലൈനിലൂടെയുള്ള മരുന്നുല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിധേയമാണെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.