മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് പ്രവാസികളില്‍ നിന്ന് സ്വീകരിക്കുക. ഇത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കും. കിഫ്ബിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്‍സി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും.