സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിരീക്ഷണ കാലം ആറ് മാസം വരെ ദീര്‍ഘിപ്പിക്കാന്‍ അനുമതി. മൂന്ന് മാസമായിരുന്നു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ നിരീക്ഷണ കാലം. എന്നാല്‍ ഇനിമുതല്‍ തൊഴിലാളിയുടെ അനുമതിയോടെ ഇത് 6 മാസം വരെ ദീര്‍ഘിപ്പിക്കാം. ആവശ്യമെങ്കില്‍ വ്യവസ്ഥകള്‍ക്കനുസൃതമായി ആറ് മാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നതിനും അനുമതിയുണ്ട്.