സൗദിയില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് അടുത്ത ജൂലൈ മുതലാണ് തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നതെങ്കിലും, പദ്ധതിയുടെ ആദ്യ ഘട്ടമായി പ്ലംബിംഗ് ഇലക്ട്രിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന പതിനാലോളം സൈറ്റുകള്‍ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാം.
പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി തുടരുവാന്‍ അവരുടെ തൊഴില്‍ നൈപുണ്യം തെളിയിക്കേണ്ടിവരും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍, അവരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴില്‍ ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയാണ് തെളിയിക്കേണ്ടത്.