വെസ്റ്റ് ബേ, പേള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകളാണുള്ളതെന്നും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തരികളല്ലാത്തവര്ക്കും കഴിഞ്ഞയാഴ്ച്ചയാണ് രാജ്യത്ത് ഉടമസ്ഥാവകാശം സ്വന്തമാക്കാവുന്ന മേഖലകളുടെ എണ്ണം നാലില്‍ നിന്നും പത്തായി ഉയര്‍ത്തിയത്. പുതിയ ആറ് പ്രദേശങ്ങള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചിരുന്നു.