ഓഫര്‍ പ്രകാരം 66% വിലക്കിഴിവില്‍ 30 കിലോ വരെ അയയ്ക്കാം. 4-5 ദിവസത്തിനുള്ളില്‍ പാഴ്സല്‍ ഇന്ത്യയിലെ മേല്വിലാസക്കാരന് ലഭിക്കും. ഖത്തര്‍ പോസ്റ്റിന്റെ ഇ-വ്യാപാര സംവിധാനമായ കണക്ടഡ് വിഭാഗത്തിലും ഒട്ടേറെ പുതു സേവനങ്ങള്‍ എത്തിയിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഖത്തറിലേക്ക് പാഴ്സലുകള്‍ എത്തിക്കാം.