ഖത്തറിലെ സ്വകാര്യ കമ്പനികളുടേയും റീട്ടെയ്ല്‍ ശാലകളുടേയും റമസാന്‍ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഇന്നു മുതല്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയായിരിക്കും സ്വകാര്യ കമ്പനികളുടേയും റീട്ടെയ്ല്‍ ശാലകളുടേയും പ്രവര്‍ത്തന സമയം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയമാണ് സമയക്രമം പ്രഖ്യാപിച്ചത്. അതേസമയം ഒട്ടേറെ മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.