രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രജിസ്ട്രേഷനുകള്‍ക്കായി നീതിന്യായ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക പേജ് ആരംഭിച്ചു. രജിസ്ട്രേഷന് നടപടികള്‍ക്കാവശ്യമായ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബ്രോഷറുകളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കമ്പനികളും വ്യക്തികളും തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഖത്തറില്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്ക്കനുസരിച്ചായിരിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.