മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാര്‍ക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ റിമോര്‍ട്ട് വര്‍ക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നല്‍കുന്നത്.