മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്കാന് യുഎഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകള്‍ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകള്‍ തടസമാകില്ല.
വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ അവ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. തൊഴില്‍മന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസകുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായി ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന് ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.